പക്ഷികൾക്കും രക്ഷയില്ല !; മനുഷ്യർക്കിടയിൽ മാത്രമല്ല, ഡിവോഴ്‌സുകൾ പക്ഷികൾക്കിടയിലുമുണ്ടെന്ന് കണ്ടെത്തൽ

വിവാഹജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് എന്നാണ് നാം പറയാറ്. എന്നാൽ ചില പിണക്കങ്ങൾ ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിനിൽക്കാറുണ്ട്. പരസ്പരബഹുമാനത്തോടെ പിരിയുന്ന ഭാര്യാഭർത്താക്കന്മാർ തൊട്ട് പിരിയുംനേരത്തും കൊമ്പുകോർക്കുന്നവർ വരെയുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കിടയിലും ഉണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ALSO READ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഇപ്പോൾ ശാസ്ത്രലോകത്തടക്കം ചർച്ചാവിഷയം. ലൈംഗിക പ്രശ്നങ്ങൾ, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ മൂലം പക്ഷികളും ഡിവോഴ്സിന്റെ വക്കിലെത്താറുണ്ട് എന്ന് ഈ പഠനം തെളിയിക്കുന്നു. ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകസംഘം പഠനവിധേയമാക്കിയത് 232 പക്ഷിവിഭാഗങ്ങളെയാണ്. ആൺപക്ഷികൾ മറ്റ് പെൺപക്ഷികളെ തിരഞ്ഞുപോകുന്നത് ഡിവോഴ്സിന് ഒരു കാരണമാണെന്ന് കണ്ടെത്തിയ ഗവേഷകസംഘം പെൺപക്ഷികളിൽ ഈ പ്രവണത കുറവാണെന്നും കണ്ടെത്തി.

ALSO READ: പുറകിൽ വളർത്തുനായ, കൂടെ എംഡിഎംഎ കടത്ത്; സ്ഥിരം അടവ് പക്ഷെ ഇത്തവണ പാളി

പക്ഷികളിലെ ദേശാടനവും ഡിവോഴ്സിന് കാരണമാകുമെന്ന് സംഘം കണ്ടെത്തി. ദേശാടനത്തിനെടുക്കുന്ന ദൂരമാണ് ഇവിടം പ്രധാനപ്പെട്ട വിഷയം. പ്രായപൂർത്തിയായ പക്ഷികളുടെ മരണനിരക്കും സംഘം പഠനവിധേയമാക്കി. എന്നാൽ അവ തമ്മിൽ ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. പ്രൊസീഡിങ്സ് ഓഫ് ദി റോയൽ സൊസൈറ്റി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News