പക്ഷിക്കൂട്ടം ഡ്രോണിനെ ആക്രമിച്ചു; ഒടുവിൽ പാർവതി പുത്തനാറിൽ തള്ളിയിട്ടു

drone

തിരുവനന്തപുരത്ത് പൂന്തുറയിൽ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്ന ഡ്രോണിനെ കാക്കകളും പരുന്തുകളും ഉൾപ്പെട്ട പക്ഷിക്കൂട്ടങ്ങൾ കൊത്തി താഴെയിട്ടു. നിയന്ത്രണം തെറ്റിയ ഡ്രോൺ ആറ്റിൽ പതിച്ചു.ശനിയാഴ്ച രാവിലെ 7.30-ഓടെ മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു പുറകുവശത്തുള്ള പാർവതി പുത്തനാറിനടുത്താണ് സംഭവം.

Also read:‘യൂട്യൂബ് ചാനൽ വഴി നടി അപകീർത്തിപ്പെടുത്തി’ ; ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

ആറ്റിൽ പതിച്ചിട്ടും പക്ഷിക്കൂട്ടങ്ങൾ കൂട്ടംകൂടി ഡ്രോണിനെ കൊത്തുന്നത് സമീപവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതേത്തുടർന്ന് ഡ്രോൺ പറത്തിവിട്ടുവെന്ന് കരുതുന്നയാൾ സ്ഥലംവിട്ടു. വെള്ളത്തിൽ വീണിട്ടും ഡ്രോണിന്റെ ലൈറ്റുകൾ കത്തിയത് നാട്ടുകാരിൽ സംശയം ഉയർത്തി. തുടർന്ന് നാട്ടുകാർ തന്നെ പൂന്തുറ പോലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഡ്രോൺ എടുപ്പിച്ചു. പരിശോധനയിൽ ഡ്രോണിൽ മെമ്മറി കാർഡോ ക്യാമറയോ കണ്ടെത്താനായില്ല. കളിപ്പാട്ടത്തിനു സമാനമായ ഡ്രോണാണിതെന്നും കളിക്കുന്നതിനായി ഓൺലൈനിൽനിന്നു വാങ്ങിയതാവാമെന്ന് പൂന്തുറ എസ്.ഐ. ജയപ്രകാശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News