മണിപ്പൂരില്‍ രാജിനാടകം; മുഖ്യമന്ത്രിയുടെ രാജിക്കത്ത് കീറിയെറിഞ്ഞ് അനുയായികള്‍; രാജിവെയ്ക്കില്ലെന്ന് ബീരേന്‍ സിംഗ്

മണിപ്പൂരില്‍ രാജിനാടകം തുടരുന്നു. ഗവര്‍ണറെ കാണാന്‍ പുറത്തിറങ്ങിയ മുഖ്യമന്ത്രി ബീരേന്‍ സിംഗിനെ അനുയായികള്‍ തടഞ്ഞു. ബിരേന്‍ സിംഗ് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട അനുയായികള്‍ രാജിക്കത്ത് കീറിയെറിഞ്ഞു. ഇതിന് പിന്നാലെ രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനവുമായി ബിരേന്‍ സിംഗ് രംഗത്തെത്തി.

Also Read- ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ നില ശാന്തമാക്കാന്‍ ബീരേന്‍ സിംഗ് നയിക്കുന്ന സര്‍ക്കാരിനായില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപി എംഎല്‍എമാര്‍ തന്നെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രാജിനാടകം. കലാപം രൂക്ഷമായ സാഹചര്യത്തില്‍ ബീരേന്‍ സിംഗ് ഗവര്‍ണറെ കാണുമെന്ന വാര്‍ത്ത പുറത്തുവന്നു. ഉച്ചതിരിഞ്ഞ് ബീരേന്‍ സിംഗ് ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടപ്പോള്‍ അനുയായികള്‍ പുറത്ത് തടയുകയായിരുന്നു. ബീരേന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ച അനുയായികള്‍ രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ട്വിറ്ററിലൂടെ രാജിവെയ്ക്കില്ല പ്രഖ്യാപനവുമായി ബീരേന്‍ സിംഗ് രംഗത്തെത്തിയത്.

Also Read- ‘കേരളത്തില്‍ ഇനിയുള്ളത് ആറായിരം നായ്ക്കള്‍’; തെരുവുനായ്ക്കളെ കൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News