ബിരിയാണിയുടെ അതെ രുചിയിൽ ഒരു കിടിലൻ ബിരിയാണി ചായ ഉണ്ടാക്കാം

ബിരിയാണിയുടെ അതെ രുചിയിൽ ബിരിയാണി ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

ലിറ്റർ വെള്ളം-1/2
കറുവപ്പട്ട 2എണ്ണം
തക്കോലം 1
കുരുമുളക് 8എണ്ണം
ഏലക്ക 4എണ്ണം
പെരുംജീരകം 1/2 ടീസ്പൂൺ
ചായപ്പൊടി 1/2 ടീസ്പൂൺ
ഓരോ ഗ്ലാസിനും –
ഇഞ്ചി 1 വലിയ കഷ്ണം
തേൻ 2 ടീസ്പൂൺ
നാരങ്ങയുടെ നീര് 1/2 ടീസ്പൂൺ
പുതിനയില

ഉണ്ടാക്കുന്ന വിധം:

ഒരു പാനിൽ വെള്ളം ചൂടാക്കി കുരുമുളക്, കറുവപ്പട്ട, തക്കോലം, പെരുംജീരകം, ഏലക്ക എന്നിവ ചേർക്കുക. ഇത് 5-7 മിനിറ്റ് തിളപ്പിക്കുക, തുടർന്ന് ചായപ്പൊടി ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മസാലയുടെ പരമാവധി രുചി ചായയ്ക്ക് കിട്ടും.

ഇഞ്ചി കഷണങ്ങൾ ചതച്ച് ഒരു ഗ്ലാസിലേക്ക് ചേർക്കുക. തേൻ, നാരങ്ങ നീര്, പുതിന എന്നിവയും ചേര്‍ക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കിയ മസാല ചായ ഒഴിക്കുക. ചൂടോടെ കുടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News