ഈ വര്‍ഷവും റെക്കോഡടിച്ച് ബിരിയാണി

ഈ വര്‍ഷത്തെ ‘ഇന്ത്യയുടെ കേക്ക് തലസ്ഥാന’മായി ബെംഗളൂരുവിനെ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയാണ്. 85 ലക്ഷം കേക്ക് ഓര്‍ഡറുകളാണ് ബെംഗളൂരുവില്‍ ഈ വര്‍ഷം ലഭിച്ചത്. ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക് ആണ് ഇത്രയും പേര്‍ ഓര്‍ഡര്‍ ചെയ്തത്. ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍, അവിശ്വസനീയമായ രീതിയിലാണ് കേക്കുകള്‍ വിറ്റു തീര്‍ന്നത്. ഒരു മിനിറ്റില്‍ 271 കേക്ക് ഓര്‍ഡറുകള്‍ സ്വിഗ്ഗിയില്‍ വന്നു. നാഗ്പുരില്‍ നിന്നുള്ള ഒരു ഉപയോക്താവ് ഒറ്റ ദിവസം 92 കേക്കുകള്‍ ഓര്‍ഡര്‍ ചെയ്തു. രാജ്യാന്തര മാതൃദിനവും ചോക്ലേറ്റ് കേക്ക് ദിനവുമായ മേയ് 14 നാണ് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് കേക്ക് ഓര്‍ഡര്‍ വന്നിട്ടുള്ളത്.

ALSO READകിഴക്കിന്റെ വെനീസ് മുഖം മാറും; ആലപ്പുഴയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ

അതേസമയം രാജ്യത്തുടനീളമുള്ള സ്വിഗ്ഗി മെനുവില്‍ 6,64,46,312 തനത് വിഭവങ്ങള്‍ ഉണ്ട്. എന്നാല്‍, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണിയാണ്. ജനുവരി ഒന്നിന് മാത്രം, 4.3 ലക്ഷം ബിരിയാണിയാണ് ആളുകള്‍ ഓര്‍ഡര്‍ ചെയ്തത്. തുടര്‍ച്ചയായ എട്ടാം വര്‍ഷവും ബിരിയാണി ഒന്നാംസ്ഥാനത്തു തന്നെ തുടരുന്നു. 2023 ല്‍ ആളുകള്‍ ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണി ഓര്‍ഡര്‍ ചെയ്തു. ഓരോ 5.5 ചിക്കന്‍ ബിരിയാണികള്‍ക്കും ഒരു വെജ് ബിരിയാണി എന്നാണ് കണക്ക്. ഓരോ ആറാമത്തെ ബിരിയാണിയും ഹൈദരാബാദില്‍ നിന്നാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 2023 ലോകകപ്പ് സമയത്ത് ഇന്ത്യക്കാര്‍ ഓരോ മിനിറ്റിലും 50 ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്തു. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടന്ന സമയത്ത് ചണ്ഡീഗഡിലെ ബിരിയാണി പ്രേമികളായ ഒരു കുടുംബം ഒറ്റയടിക്ക് 70 പ്ലേറ്റ് ബിരിയാണി ഓര്‍ഡര്‍ ചെയ്തു. ഈ മത്സരത്തിനിടെ, മിനിറ്റില്‍ 250 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News