കുഞ്ഞിന്റെ ജനന രജിസ്ട്രേഷന്‍; മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് നിയമവുമായി കേന്ദ്രം

കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന കരട് നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിതാവിന്റേയും മാതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ പ്രത്യേകം കോളങ്ങള്‍ ഉണ്ടാകും. ഈ നിയമം കുട്ടിയെ ദത്തെടുക്കലിലും ബാധകമാകും.

ALSO READ:കായംകുളം സിയാദ് വധക്കേസ്; ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ

ഇതു സംബന്ധിച്ച് നിയമം പ്രാബല്യത്തിലാകുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. കൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരവും ലഭിക്കണം. കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ ജനന-മരണ രജിസ്ട്രേഷന്‍ ഭേദഗതി ബില്‍ 2023( സ്‌കൂള്‍ പ്രവേനം, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിവാഹ രജിസ്ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ഒരൊറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന)പാര്‍ലമെന്റ് പാസാക്കിയിരുന്നു. സാമൂഹിക ആനുകൂല്യങ്ങളും, പൊതുസേവനങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഇത് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ALSO READ:രാജസ്ഥാന്‍ റോയല്‍സിന്റെ ‘പിങ്ക് പ്രോമിസ്’; സിക്‌സുകള്‍ ‘സോളാര്‍ എനര്‍ജി’യാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News