പിറന്നാള്‍ നിറവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍; വിവാദങ്ങള്‍ക്കിടെ ‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടേല്‍’ പുറത്തിറക്കി പിറന്നാള്‍ സമ്മാനവുമായി നെറ്റ്ഫ്‌ലിക്‌സ്

Nayantara

പിറന്നാള്‍ നിറവിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരത്തിന് പിറന്നാള്‍ സമ്മാനമായി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്കിടയിലാണ് നയന്‍താരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഇന്ന് പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിര്‍മാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത് വിവാദമായിരുന്നു. സെറ്റില്‍ വിഘ്നേഷ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും നയന്‍താരയോട് സംസാരിക്കുന്നതും കാണാനാകും.

നടനും നിര്‍മാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നയന്‍താര നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. ധനുഷ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കത്തിലൂടെ വ്യക്തമാക്കി.

2022ല്‍ ആയിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

നവംബര്‍ 16ന് ആണ് ധനുഷിനെതിരെ നയന്‍താര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറഞ്ഞിരുന്നു.

ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയന്‍താര പറഞ്ഞിരുന്നു. 2015ല്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്‌നേഷും നയന്‍സും ഒന്നിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News