കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിക്ക് ഇന്ന് 58-ാം പിറന്നാള്‍

കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിക്ക് ഇന്ന് 58-ാം പിറന്നാള്‍. കേരളപ്പിറവിക്ക് മുന്‍പ് ആരംഭിച്ചതാണ് കെഎസ്ആടിസി. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വകുപ്പ് തന്നെയാണ് പിറന്നാള്‍ ആശംസ പങ്കുവെച്ചത്.

തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന അന്തര്‍ സംസ്ഥാന പാതകള്‍ സഞ്ചരിച്ചുകൊണ്ട് കെഎസ്ആര്‍ടിസി വളര്‍ന്നു. 60 ബസുകളായിരുന്നു ആദ്യത്തെ ശ്രേണിയിലുണ്ടയിരുന്നത്.

1950-ല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിയമം നിലവില്‍ വന്നതിനു ശേഷം 1965 ഏപ്രില്‍ 1ന് കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ആക്കി മാറ്റുകയായിരുന്നു. പന്നീടുള്ള എല്ലാ ഏപ്രില്‍ ഒന്നാം തീയതിയും കെഎസ്ആര്‍ടിസിയുടെ ജന്മദിനമായി യാത്രക്കാരും, ജീവനക്കാരും കണക്കാക്കുന്നു.

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയില്‍ പെര്‍കിന്‍സ് ഡീസല്‍ എഞ്ജിന്‍ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ എസ് ആര്‍ ടി സി..

കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഇന്ന് 58-ാം പിറന്നാള്‍…..

കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് എന്ന പേരില്‍ ആണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി. സ്ഥാപിച്ചത്.

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന അന്തര്‍ സംസ്ഥാന പാതകള്‍ ദേശസാല്‍ക്കരിച്ചതോടെ കെഎസ്ആര്‍ടിസി വളര്‍ന്നു.

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയില്‍ പെര്‍കിന്‍സ് ഡീസല്‍ എഞ്ജിന്‍ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിര്‍മ്മിച്ചത്.

സംസ്ഥാന മോട്ടോര്‍ സര്‍വ്വീസ് ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു.പിന്നീട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിയമം 1950-ല്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ 1965 ഏപ്രില്‍ 1 കെഎസ്ആര്‍ടിസി ആക്കി മാറ്റി. അതില്‍പ്പിന്നങ്ങോട്ട് ഏപ്രില്‍ 1 കെഎസ്ആര്‍ടിസിയുടെ ജന്മദിനമായി യാത്രക്കാരും, ജീവനക്കാരും കണക്കാക്കി പോരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News