വിജയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, ധനുഷിനും മാധവനും പിന്നാലെ ആ നേട്ടം സ്വന്തമാക്കി ഇളയദളപതി

പിറന്നാള്‍ ദിനത്തില്‍ ഇളയദളപതി വിജയ്ക്ക് സര്‍പ്രൈസുമായി ആരാധകര്‍. ജൂണ്‍ 22നാണ് വിജയ് യുടെ 49ാം പിറന്നാള്‍. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ വിജയ് യുടെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് ഒരു വിഡിയോയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ധനുഷിനും മാധവനും ശേഷം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ തമിഴ്താരമാണ് വിജയ്. ഇതിഹാസ സംഗീതജ്ഞന്‍ ഇളയരാജയും ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Also Read: ബുഡാപെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി,  നമുക്കും ജീവിക്കണമെന്ന് കമ്ന്‍റ് ബോക്സ്

ലിയോ ആണ് ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത വിജയ് ചിത്രം. തൃഷ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഒക്ടോബര്‍ 19 നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News