മലയാള സിനിമയിലെ യുവ നടൻന്മാർക്കിടയിൽ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും അന്നും ഇന്നും മങ്ങലേൽക്കാത്ത താരമാണ് പൃഥ്വിരാജ്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം നിറസാന്നിധ്യമായ ചോക്ലേറ്റ് നായകന് ഇന്ന് പിറന്നാൾ ആണ്. മലയാള സിനിമയുടെ മാറ്റത്തോടൊപ്പം പൃഥ്വിരാജ് എന്ന നടന്റെ വളർച്ചയും വളരെ ശ്രദ്ധേയമാണ്. താരകുടുംബത്തിൽ നിന്നാണെങ്കിലും തന്റേതായ കഴിവ് കൊണ്ട് സിനിമാലോകത്ത് സ്വന്തമായി ഒരിടം നേടിയെടുക്കാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൃഥ്വിരാജിന് കഴിഞ്ഞു. ഒപ്പം ഇന്ത്യൻ സിനിമയിലും.
സിനിമ താരങ്ങളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി 1982 ഒക്ടോബർ 16 നായിരുന്നു പൃഥ്വിരാജിന്റെ ജനനം. മാതാപിതാക്കളുടെ പാത പിന്തുടർന്ന് 18-ാം വയസ്സിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയ പൃഥ്വിരാജിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.അധികം വൈകാതെ തന്നെ ‘രാജു’ എന്ന് ആരാധകർക്ക് ഉൾപ്പടെ സ്നേഹത്തോടെ വിളിക്കാവുന്ന നിലയിലേക്ക് പൃഥ്വിരാജ് മാറുകയായിരുന്നു. ഒരുപക്ഷെ പഠന കാലത്ത് നേടിയെടുത്ത ആത്മവിശ്വാസവും ജന്മസിദ്ധമായ കഴിവും പൃഥ്വിക്ക് എല്ലായിപ്പോഴും ഒരു മുതൽകൂട്ടായിരുന്നു. അഭിനയ പ്രകടനം കൊണ്ടും വ്യക്തിജീവിതത്തിലെ നിലപാട് കൊണ്ടും പൃഥ്വിരാജ് എല്ലായിപ്പോഴും സിനിമക്ക് അകത്തും പുറത്തും വേറിട്ടു നിൽക്കുന്നു. താരജാഡയെന്നൊക്കെ പറയുമെങ്കിലും പൃഥ്വിരാജിനെ അടുത്തറിയാവുന്നർ പറയുന്നത് രാജു കൂളാണ് എന്നാണ്.
‘നന്ദനം’, ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടോ ഒരു രാജകുമാരി’ എന്നീ ചിത്രങ്ങളിലാണ് പ്രേക്ഷകർ പൃഥ്വിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. സിനിമകൾ തെരഞ്ഞെടുക്കുന്ന പൃഥ്വിയുടെ സെലക്ടിവ് സ്റ്റൈലും എടുത്തുപറയണം. കൊമേർഷ്യൽ സിനിമകൾ അടക്കം പൃഥ്വി വേഷമിട്ട സിനിമകൾ അധികവും സാമ്പത്തികമായി പരാജയം കാണുന്നതും കുറവായിരുന്നു. വൻ സാമ്പത്തിക ബഡ്ജറ്റിൽ ഒരുങ്ങിയ അന്യഭാഷ സിനിമകളിൽ അടക്കം പൃഥ്വിരാജ് അഭിനയിച്ച് കയ്യടി നേടി. നടനായി മാത്രമല്ല സംവിധായകനായും നിർമാതാവായും മലയാസിനിമയിൽ പൃഥ്വിരാജ് കയ്യൊപ്പ് പതിപ്പിച്ചു.
ഓരോ സിനിമകളിലും ‘പുതിയ മുഖ’ത്തോടു കൂടിയായിരുന്നു പൃഥ്വി എത്തിയത്. നായകനായും പ്രതിനായകനായും ഒക്കെ എല്ലാ ഭാവഭേദങ്ങളിലും പൃഥ്വിരാജ് വേഷമിട്ടപ്പോൾ മലയാള സിനിമക്ക് കിട്ടിയത് എക്കാലത്തെയും മികച്ച ഒരു നടനെ കൂടിയാണ്. സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്‍കാരങ്ങളും പൃഥ്വിരാജ് നേടിയത് അഭിനയത്തോടുള്ള തന്റെ ഡെഡിക്കേഷനിലൂടെയാണ്.
ALSO READ:‘സിനിമാക്കാലം വരുന്നൂ’, ഐ എഫ് എഫ് കെയിൽ ഇത്തവണ മമ്മൂട്ടി ചിത്രം കാതലും: അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ
ഇപ്പോഴിതാ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് വരാൻപോകുന്ന ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മലയാള സിനിമക്ക് നൽകുന്നത്. കോളേജ് കുമാരനായും യുവാവായും വൃദ്ധനയുമൊക്കെ തനിക്ക് ഈസിയായി അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന കാര്യത്തിലും പൃഥ്വിരാജ് എന്ന നടൻ വിജയം തന്നെയാണ്. ലൂസിഫറിന്റെ വിജയവും വരാനിരിക്കുന്ന എമ്പുരാന്റെ പ്രതീക്ഷയുമെല്ലാം പൃഥ്വിയിലെ സംവിധാക
യന്റെ മികവ് കൂടിയാണ് തെളിയിക്കുന്നത്. വരും കാലങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടി ചുവടുറപ്പിക്കാൻ മലയാളത്തിന്റെ രാജുവിന് കഴിയട്ടെ എന്നാശംസിക്കുന്നു. ഒപ്പം സ്നേഹത്തിൽ നിറഞ്ഞ പിറന്നാളാശംസകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here