തലൈവർക്ക് പുറന്തനാൾ വാഴ്ത്തുക്കൾ; ആശംസകളുമായി ഇന്ത്യൻ സിനിമാലോകം

ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നന് ഇന്ന് 73ാം പിറന്നാൾ. ആരാധകരും സിനിമാ ലോകവും നടന് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു. പ്രിയസുഹൃത്തിന് പിറന്നാൾ ആശംസയുമായി കമൽ ഹാസൻ എത്തിയിരിക്കുകയാണ്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് കമൽ ഹസൻ ആശംസ അറിയിച്ചത്. ‘എന്റെ പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. എന്നും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു’ എന്നാണ് കമൽ എഴുതിയത്.

ALSO READ: വീട്ടിൽ സംഘടിപ്പിച്ച ഭജന ആസ്വദിച്ച് എ ആര്‍ റഹ്മാന്‍; വീഡിയോ വൈറൽ

തലൈവർക്ക് ആശംസകളുമായി ധനുഷും എത്തിയിരുന്നു. രജനിയുടെ മകൾ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമാണ്‌ ധനുഷ്. ‘ജന്മദിനാശംസകൾ തലൈവ’ എന്നാണ് ധനുഷ് കുറിച്ചത്.

അമിതാഭ് ബച്ചൻ, ഹൃഥ്വിക് റോഷൻ, ആമിർ ഖാൻ, മമ്മൂട്ടി, മോഹൻലാൽ, ജൂനിയർ എൻ.ടി. ആർ, ഖുശ്ബു, അശോക് സെൽവൻ, അനിരുദ്ധ് രവിചന്ദർ തുടങ്ങിയ പ്രമുഖർ തലൈവർക്ക് പിറന്നാൾ ആശംസകൾ നേർന്നു.

ചെറുപ്പം മുതലെ സിനിമയായിരുന്നു രജനിയുടെ സ്വപ്നം.

നാടകങ്ങളിൽ അഭിനയിക്കാൻ രജനി എപ്പോഴും സമയം കണ്ടെത്തിരുന്നു. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും രജനി അഭിനയമോഹം കൈവിട്ടില്ല. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവിചാരിതമായി പഠിക്കാൻ അവസരം ലഭിക്കുകയും ശേഷം നടന്റെ തലവര മാറുകയും ചെയ്തു.

ALSO READ: മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമയുമായി മമ്മൂട്ടി? ഇത് നടന്നാൽ വീണ്ടും ചരിത്രം; സംവിധായകനായി കൃഷാന്ത്

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജിനി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അന്നത്തെ സഹതാരങ്ങൾ കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു. രജിനികാന്തിന് ആദ്യമായി കരിയർ ബ്രേക്ക് നൽകിയത് ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു. രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ജ്ഞാനവേലൽ സംവിധാനം ചെയ്യുന്ന തലൈവർ 170 എന്ന ചിത്രത്തിലാണ്. ശേഷം ലോകേഷ് കനകരാജിന്റെ തലൈവർ 171 ആണ് അടുത്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News