ജമ്മു കശ്മീരിൽ ലഷ്കർ-ഇ-ത്വയിബ ഉന്നത കമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ബിസ്ക്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരനായ ഉസ്മാനെ വധിക്കുന്നതിനാണ് ബിസ്‌കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സൈന്യം ശ്രീനഗറിലെ ഖാന്‍യറില്‍ വെച്ച് ഉസ്മാനെ വധിച്ചത്. മുതിര്‍ന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തില്‍ ബിസ്‌കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഉസ്മാന്‍ ഖാന്‍യറിലെ ജനവാസ മേഖലയിൽ ഉള്ളതായി ഇൻ്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. ജനവാസ മേഖലയിലെ സൈനിക ഓപ്പറേഷൻ പരമാവധി നാശനഷ്ടങ്ങൾ കുറഞ്ഞതാക്കാനായി ശ്രദ്ധ ചെലുത്തിയ സൈന്യം ആസൂത്രണത്തിൻ്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കളെ കുറിച്ച് ഓർക്കുന്നത്.
തെരുവുനായ്ക്കള്‍ ദൗത്യത്തിനിടെ കുരച്ചാല്‍ അത് ഉസ്മാന്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്‌നം എങ്ങനെ നേരിടുമെന്ന് ആലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ഈ ആശയത്തിലേക്ക് സൈന്യമെത്തിയത്. ഇതോടെ ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്‌കറ്റുകള്‍ കൂടി കൈവശം വെച്ചു. തുടർന്നവ ഭീകരാക്രമണ കേന്ദ്രത്തിനു സമീപമുള്ള തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്‌കറ്റ് കഴിക്കാന്‍ തുടങ്ങി. ഭീകര കേന്ദ്രങ്ങളിലേക്ക് സൈന്യത്തെ ആയാസരഹിതമായെത്താൻ ഈ നടപടി സഹായിച്ചു. അതിരാവിലെയായിരുന്നു സൈന്യത്തിൻ്റെ ദൌത്യം. മേഖലയിലെ 30 വീടുകൾ സൈന്യം തങ്ങളുടെ വരുതിയിലാക്കിയ ശേഷമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഉസ്മാൻ്റെ ഭാഗത്തു നിന്ന് പ്രത്യാക്രമണം ഉണ്ടായെങ്കിലും സൈന്യം അത് നിഷ്പ്രഭമാക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here