ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ബിഷ്ണോയ് ​സംഘം

salman khan

നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ബിഷ്ണോയ് ​സംഘം.ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി.

ഇന്നലെ രാത്രിയാണ് ബാന്ദ്രയിൽ വച്ച് മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയ് സംഘമാണെന്ന് സംശയിക്കുന്നതിനിടെയാണ് സൽമാൻ ഖാന്റെ സഹായികൾക്ക് നേരെ ഭീഷണി. സിദ്ദിഖി കൊലപാതത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി ബിഷ്ണോയ് സംഘത്തിന്റെ ഭാ​ഗമെന്ന് വിശ്വസിക്കുന്ന ഷിബു ലോംകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം: സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നതിനാലാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് വാദം. സിദ്ദിഖിക്ക് സൽമാൻ ഖാനുമായി ബന്ധമുണ്ടായിരുന്നുവെന്നും പോസ്റ്റിൽ കൊലപാതക കാരണമായി പറയുന്നു. സൽമാൻ ഖാന്റെ വീടിന് പുറത്തുനടന്ന വെടിവെപ്പിലെ പ്രതിയായ അഞ്ജു ഥാപ്പൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതും കൊലപാതക കാരണമായി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.കൃഷ്ണമൃ​ഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാനെതിരെ ബിഷ്ണോയ് സംഘം ഭീഷണിയുയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News