ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി. ആത്മീയ പ്രവർത്തനമാണ് അഭിനവിൻ്റെ മാർഗമെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമ്മ ജ്യോതി അറോറ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രഭാഷണ വീഡിയോകൾ ചെയ്യുന്ന അഭിനവിന് ഏറെ ഫാൻസുണ്ട്. രാത്രി മിസ് കോളും പകൽ അതേ നമ്പറിൽ നിന്ന് അഭിനവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശവും ലഭിച്ചെന്ന് അമ്മ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ളയാളാണ് അഭിനവ് അറോറ.
Read Also: വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ
മൂന്ന് വയസ്സുള്ളപ്പോൾ അഭിനവ് ആത്മീയ യാത്ര ആരംഭിച്ചതായി കുടുംബം അവകാശപ്പെടുന്നു. അഭിനവിനെ സ്വാമി രാമഭദ്രാചാര്യ ശകാരിച്ചത് നേരത്തേ വൈറലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here