വനനിയമ ഭേദഗതി ഉപേക്ഷിച്ചതിൽ ആശ്വാസവും സന്തോഷവും, മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു; ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

വന നിയമ ഭേദഗതിയ്ക്കുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചതിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. തീരുമാനം പിൻവലിച്ചതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്നും മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തു എന്നാണ് ഈ പ്രഖ്യാപനത്തോടെ മനസ്സിലാകുന്നതെന്നും ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിൻ്റെ നിലപാടായി ഈ തീരുമാനത്തെ കാണുന്നുവെന്നും തുടർന്ന് ബിഷപ്പ് പറഞ്ഞു. സർക്കാർ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല.

ALSO READ: കാട്ടാന ആക്രമണ ഭീതിയിൽ വിതുര പരുത്തിപ്പള്ളി മേഖല, അമ്മയാനയും കുട്ടിയാനയും പ്രദേശത്ത് തുടരുന്നത് രണ്ടാം ദിനം

അവരുടെ ആത്മാർഥതയെ താൻ സംശയിക്കുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു. വനനിയമ ഭേ​ദ​ഗതി ഉപേക്ഷിച്ചുവെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേ​ദ​ഗതിയുമായി മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഭേദ​ഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ടെന്നും.

ഇപ്പോഴത്തെ ഭേദ​ഗതി നിർദേശങ്ങൾ 2013 ൽ വന്നതാണ്. യുഡിഎഫ് സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്നതെന്നും വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദ​ഗതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിൻ്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News