ജോസഫ് പവ്വത്തിലിന്റെ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായി

കാലം ചെയ്ത ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായി. രാവിലെ ഏഴിന് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിക്കും.
തുടർന്ന് പ്രത്യേക പ്രാത്ഥനകൾ നടത്തും. പിന്നീട് വിലാപയാത്രയായി സെൻട്രൽ ജംഗ്‌ഷൻ വഴി  മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് കൊണ്ടു പോകും. ബുധനാഴ്ച രാവിലെ പത്ത് വരെ  മെത്രാപ്പോലീത്തൻ പള്ളിയിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെക്കും.

അന്തിമ ഉപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണമായും ഒഴിവാക്കുകമെന്നും ആവശ്യമെങ്കിൽ വെള്ളക്കച്ച സമർപ്പിക്കാവുന്നതാണെന്നും സഭാനേതൃത്വം അറിയിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നഗരി കാണിക്കൽ ചടങ്ങിൽ 250 ൽപരം ഇടവകകളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കും.

ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തന്മാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും. സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതികളോടെയാണ്  സംസ്കാര ചടങ്ങുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News