കൊല്ലം സുധിയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു; സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്

കൊല്ലം സുധിയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിലാണ് കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകിയത്. ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലമാണ് സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിൽ രജിസ്റ്റാർ ചെയ്തിരിക്കുന്നത്.

also read :‘മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവമാകും’, ലിജോ ഏറ്റവും ഭംഗിയിൽ അത് ചെയ്തിട്ടുണ്ട്: ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന് മോഹൻലാൽ

ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.’എന്റെ കുടുംബസ്വത്തിൽ നിന്നുള്ള ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയ്ക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്.വീടു പണി ഉടൻ തുടങ്ങും’; ബിഷപ് പറഞ്ഞു. കേരള ഹോം ഡിസെെൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് വീട് സൗജന്യമായി വീട് പണിത് കൊടുക്കുന്നത്.

സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് വരെ അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും ഭാര്യ രേണു പറഞ്ഞു. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക.

also read :തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ; ഉപജീവനം നടത്തിയത് ഭിക്ഷാടനം വഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News