ജനങ്ങളിലേക്കിറങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; നവകേരള സദസ് ചരിത്രസംഭവമാകും എന്ന് ബിഷപ്പ്‌ വർഗീസ്‌ ചക്കാലക്കൽ

അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെയ്യുന്നതെന്ന് ബിഷപ്പ്‌ വർഗീസ്‌ ചക്കാലക്കൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രശ്‌നങ്ങൾ കേൾക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനുമുള്ള സർക്കാർ പ്രതിനിധികളുടെ താൽപ്പര്യത്തിന് കൈയടി നൽകണമെന്ന് കോഴിക്കോട്‌ രൂപതാ മെത്രാൻ വർഗീസ്‌ ചക്കാലക്കൽ പറഞ്ഞു.  നവകേരള സദസുമായി ബന്ധപ്പെട്ട യാത്രയ്ക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ പ്രത്യേകമായി അഭിനന്ദിക്കുകയാണെന്നും നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ ബിഷപ്പ്‌ കൂട്ടിച്ചേർത്തു.

ALSO READ: രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്‍റർ കേരളത്തിൽ സ്ഥാപിക്കും: മന്ത്രി പി രാജീവ്‌

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പോലെ ജനങ്ങളോട്‌ ബന്ധമുള്ള നേതാക്കളാണ്‌ നാടിന് ആവശ്യം. നേതൃത്വം എങ്ങനെയാകണമെന്നതിന്റെ പാഠമാണ്‌ പ്രകടമാകുന്നത്‌. നവകേരള സദസ് ചരിത്രസംഭവമാകും. ആരൊക്കെ എന്തെല്ലാം പറഞ്ഞാലും അതുല്യമായ സംഭവമാണ് കേരളത്തിൽ നടക്കുന്നതെന്നും കേരള റീജിയൺ ലത്തീൻ കത്തോലിക്കാ ബിഷപ്പ്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ കൂടിയായ ബിഷപ്പ്‌ ചക്കാലക്കൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News