അമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. അമ്പൂരി, ചാക്കപ്പാറ സെറ്റില്‍മെന്റില്‍ , അഗസ്ത്യ നിവാസില്‍ 43 വയസുള്ള കെ.സുരേഷിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ മൂന്ന് മണിയോടയാണ് സംഭവം.

ALSO READ:  വയനാട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു

നെയ്യാര്‍ റേഞ്ചിലെ പ്ലാമല, കന്നിത്തൂന്‍മൂട്, ഫയര്‍ പ്രൊട്ടക്ഷന്റെ താല്‍ക്കാലിക വാച്ചറാണ് സുരേഷ്. കോഴിക്കാവ് ഭാഗത്താണ് ജോലി ചെയ്തുവരുന്നത്. കുടിവെള്ളം എടുക്കാന്‍ പോയപ്പോള്‍ ആണ് കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്ത് പാഞ്ഞെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 5 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് സംഭവം. സംഭവസ്ഥലത്ത് ബോധരഹിതനായ കിടന്ന സുരേഷ് ബോധം തിരികെ കിട്ടിയപ്പോള്‍ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് അധികൃതരും എത്തി ആശുപത്രിയില്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here