വയനാട്ടിൽ കാട്ടിൽ അകപ്പെട്ട യുവാവിനെ തിരിച്ചെത്തിച്ചു; തിരച്ചിൽ നടത്തിയ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ കാട്ടുപോത്തുകളുടെ ആക്രമണം

വയനാട്ടിൽ കാട്ടിൽ അകപ്പെട്ട യുവാവിനെ തിരിച്ചെത്തിച്ച് ഫയർഫോഴ്‌സ്‌. തിരച്ചിൽ നടത്തിയ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായി.വയനാട്‌ നൂൽപ്പുഴ പഞ്ചായത്തിലെ ചെട്ടിയാലത്തൂർ വനത്തിനുള്ളിൽ അകപ്പെട്ട സനീഷിനെ ആറുകിലോമീറ്റർ വനത്തിനുള്ളിൽ വെച്ചാണ്‌ കണ്ടെത്തിയത്‌.

ALSO READ: ‘സ്‌കൂൾവിദ്യാർഥികൾ അശ്ലീലവീഡിയോയിലെ രംഗങ്ങൾ അനുകരിച്ചതാണ്’, ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ

വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന പ്രദേശത്ത്‌ തിരച്ചിൽ നടത്തുകയായിരുന്നു.ശക്തമായ മഴ തിരച്ചിലിന്‌ തടസമായി. ഇതിനിടെയാണ്‌ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്‌. അതിസാഹസികമായി ഫയർഫോഴ്സ്‌ സംഘം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.അവശനിലയിൽ പിന്നീട്‌ സനീഷിനെ കണ്ടെത്തി.

ചീരാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്‌. മാനസിക അസ്വാസ്ഥ്യങ്ങളുള്ള യുവാവ്‌ കാട്ടിലേക്ക്‌‌ കയറിപ്പോവുന്നത്‌ കണ്ട നാട്ടുകാരാണ്‌ ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്‌.

സുൽത്താൻ ബത്തേരി അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഐപ് ടി പൗലോസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർമാരായ സജീവൻ, മാർട്ടിൻ, സജി എബ്രഹാം, ഫയർ റെസ്ക്യൂ ഓഫീസർമാരായ നിബിൽ ദാസ്, കീർത്തിക് കുമാർ, ധീരജ്, അരുൺ എന്നിവർ ആണ് തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

ALSO READ: മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യം, ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളിലെയും അവസ്ഥ; വിമര്‍ശനവുമായി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News