കുരാച്ചുണ്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി .കരിയാത്തുംപാറ തോണിക്കടവിൽ നിന്നാണ് വനത്തിലേക്ക് തുരത്തിയത് വനംവകുപ്പിൻ്റെ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ ഓടിച്ചത്. ഇന്നലെ രാത്രി മുതൽ കൂരാച്ചുണ്ടിലെ ജനവാസമേഖലയിൽ ആയിരുന്നു കാട്ടുപോത്തിൻ്റെ സഞ്ചാരം.വീട്ട്മുറ്റത്ത് ഉൾപ്പെടെ നിലയുറലിച്ച കാട്ട് പോത്ത് പ്രദേശവാസികൾക്കിടയിൽ വലിയ ഭിതിയാണ് നൃഷ്ടിച്ചത്.
രാത്രി മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പോത്തിനെ തുരത്താൻ ശ്രമം നടത്തി.സ്ഥലം എം എൽഎ സച്ചിൻദേവും സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. ഫോറസ്റ്റ ദ്യോഗസ്ഥരുടെയും ആർ ആർടി ദ്യോഗസ്ഥരുടെയും പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ തുരത്തിയത്.കരിയാത്തും പാറ തോണിക്കാടവ് വഴി വനത്തിലേത് തുരത്തുകയായിരുന്നു.കാട്ട്പോത്ത് ആക്രമണം കാട്ടാതെ നിലയുറപ്പിച്ചതും ആശ്വാസമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here