ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ. നിയമനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

Also Read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാര്‍ പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ രത്തന്‍ യു ഖേല്‍ക്കറിന് നല്‍കി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റി.

Also read- ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം

ഷര്‍മിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അധിക ചുമതല നല്‍കി. മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. ബി അബ്ദുള്‍ നാസറിന് സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ കൂടി ചുമതല നല്‍കി. കെ ഗോപാലകൃഷ്ണന് പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. കേരള ട്രാന്‍സ്‌പോര്‍ട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെയും നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News