പുള്ളിപ്പുലിയുടെ കയ്യിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മൂന്ന് വയസുകാരൻ. പുള്ളിപ്പുലി കടിച്ചെടുത്തോടിയ കുഞ്ഞിനെ പൊലീസ് രക്ഷിക്കുകയായിരുന്നു. തിരുമല വനപാതയിലാണ് സംഭവം. കഴുത്തിനു പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Also read: മൂർഖൻ വിഴുങ്ങിയ പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കുടുംബത്തോടൊപ്പം പോകുമ്പോഴാണു കുർണൂൽ അഡോണി സ്വദേശിയായ 3 വയസ്സുകാരനെ പുലി കഴുത്തിൽ കടിച്ചെടുത്തോടിയത്. തിരുപ്പതി ടൗണിനും ശ്രീ വേങ്കിടേശ്വരക്ഷേത്രത്തിനുമിടയിൽ വ്യാഴാഴ്ച രാത്രി 10 നാണ് സംഭവം നടന്നത്.
മാതാപിതാക്കൾ അടുത്തുള്ള കടയിൽനിന്നു സാധനം വാങ്ങുന്നതിനിടെ മുത്തച്ഛനും കുഞ്ഞും തനിച്ചായ സമയത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്.
ടൗൺ എസ്ഐ രമേശിന്റെ നേതൃത്വത്തിൽ 6 പൊലീസുകാർ മൊബൈൽ ഫോൺ വെളിച്ചത്തിൻ്റെ സഹായത്തോടെ വടിയുമായി പുലിയെ പിന്തുടർന്നു. ബഹളം കേട്ടു കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയായിരുന്നുവെന്ന് തിരുമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എ.വി. ധർമ റെഡ്ഡി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here