ഒട്ടും കയ്‌പ്പേ ഇല്ല, ഒരുപറ ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട; കിടിലന്‍ പാവയ്ക്ക തോരന്‍

bitter gourd thoran

ഒട്ടും കയ്പ്പ് ഇല്ലാതെ നല്ല കിടിലന്‍ രുചിയില്‍ ഒരു പാവയ്ക്ക തോന്‍ ഉണ്ടാക്കിയാലോ ? രുചിയൂറുന്ന പാവയ്ക്ക തോരന്‍ തയ്യാറാക്കാന്‍ അധിക സമയം ഒന്നും ആവശ്യമില്ല.

ചേരുവകള്‍

പാവയ്ക്ക – 2 കപ്പ്

ബീന്‍സ് – 1 കപ്പ്

കാരറ്റ് – 1 കപ്പ്

കടുക് – 1 ടീസ്പൂണ്‍

ജീരകം – 1 ടീസ്പൂണ്‍

ഉള്ളി – 1 കപ്പ്

പച്ചമുളക് – 1-2

വെളുത്തുള്ളി – 2

കറിവേപ്പില

തേങ്ങാ – 1 കപ്പ്

ചതച്ച മുളക് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാത്രത്തില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക.

അതില്‍ ജീരകം മൂപ്പിച്ചു ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റാം.

ഇതിലേക്കു തേങ്ങയും ചതച്ച മുളകും ചേര്‍ത്തിളക്കി അരിഞ്ഞ പാവക്കയും ബീന്‍സും കാരറ്റും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവച്ചു വേവിക്കുക.

പച്ചക്കറികള്‍ വെന്തു കഴിഞ്ഞു വെള്ളം തോര്‍ത്തിയെടുക്കുക.

Also Read : മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു വെറൈറ്റി കട്ടന്‍ ചായ ആയാലോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk