‘എന്റെ തലച്ചോറ് നിയന്ത്രിക്കുന്നത് യന്ത്രം’ സുപ്രീം കോടതിയില്‍ വിചിത്ര ഹര്‍ജി; പിന്നെ സംഭവിച്ചത് ഇങ്ങനെ!

തന്റെ തലച്ചോറ് മെഷീന്‍ വഴി നിയന്ത്രിക്കപ്പെടുന്നുവെന്നും അത് ഡീആക്ടീവേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അധ്യാപകന്‍. ചില ആളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്റിഫിക്ക് ലാബോറട്ടറിയില്‍ നിന്നുള്ള മനുഷ്യ തലച്ചോര്‍ വായിക്കാന്‍ കഴിയുന്ന യന്ത്രം ഉപയാഗിച്ച് തന്റെ തലച്ചോറിനെ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിയില്‍ പരാതിക്കാരന്‍ അവകാശപ്പെട്ടത്.

ALSO READ: ആയുഷ്മാൻ ഭാരത് ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കണം; സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ

എന്നാല്‍ ഹര്‍ജി വിചിത്രമായ ഒന്നാണെന്ന് പരാമര്‍ശിച്ച ജസ്റ്റിസ് ദുധാംഷു ദൂലിയ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവര്‍ ഈ ഹര്‍ജിയില്‍ ഇടപെടാനായി ഒരടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലാണ് ആദ്യം ഈ ഹര്‍ജി പരിഗണിച്ചത്. തന്റെ അനുവാദമില്ലാതെ ഇത്തരത്തില്‍ യന്ത്രം ഉപയോഗിക്കുന്നു എന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ സിഎഫ്എസ്എല്ലും സിബിഐയും പരാതിക്കാരനില്‍ ഒരു ഫോറന്‍സിക്ക് പരിശോധനയും നടത്തിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ തലച്ചോറിനെ നിയന്ത്രിക്കാന്‍ ഒരു യന്ത്രങ്ങളും ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ 2022 നവംബറില്‍ പരാതിക്കാരന്റെ ഹര്‍ജിക്ക് ഒരടിസ്ഥാനവുമില്ലെന്ന് ചൂണ്ടിക്കാട്ടി അത് തള്ളുകയായിരുന്നു.

ALSO READ: സിവനേ ഇതേത് ജില്ല! മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ ഥാർ ഓടിച്ച് യുവാവ്, പിന്നാലെ പൊലീസ് മാമന്മാരുടെ അടുത്തേക്ക്

എന്നാല്‍ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അധ്യാപകന്‍ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇക്കഴിഞ്ഞ സെപ്തംബര്‍ 27, 2024ന് സുപ്രീം കോടതി ഈ വിഷയം കേട്ടതിലുള്ള ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് ഹര്‍ജി തള്ളുന്നതിന് പകരം ഹര്‍ജിക്കാരന്റെ മാതൃഭാഷയില്‍ അദ്ദേഹത്തോട് സംവദിക്കാനും പ്രശ്‌നത്തിനൊരു പരിഹാരം കാണാനും കോടതി സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി നിര്‍ദേശം നല്‍കി. പിന്നാലെ അധ്യാപകന്റെ ആവശ്യം എന്താണെന്ന് ലീഗല്‍ സര്‍വീസ് കമ്മിറ്റി കോടതിയെ അറിയിച്ചു. പിന്നാലെ ഇത്തരം ഒരു വിഷയത്തില്‍ ഇടപെടുന്നതിന് ഒരു സാധ്യതയും കാണുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News