ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി ബിജെപി പോര് രൂക്ഷം. പൂര്‍വാഞ്ചല്‍ വിഭാഗങ്ങള്‍ക്കെതിരായ വ്യാജ വോട്ടര്‍ പരാമര്‍ശത്തില്‍ കെജ്രിവാളിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി.
ബിജെപി വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന ആരോപണമാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നത്. അതേസമയം ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. നിലവിലെ ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കാനിരിക്കെ കടുത്ത പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
ALSO READ; ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗം; നിർണായക ഇടപെടലുമായി സുപ്രീംകോടതി
പൂർവാഞ്ചൽ വിഭാഗങ്ങളുടെ വോട്ടുകൾ ബിജെപി വെട്ടിക്കുറക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാണിച്ചിരുന്നു. ദില്ലി നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്നും 5500 പേരുകൾ വെട്ടി മാറ്റുന്നതിന് ബിജെപി അപേക്ഷ നൽകിയെന്നും കെജ്രിവാൾ ആരോപിച്ചു.
ദില്ലിയിലെ ക്രമസമാധാന വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കെജ്രിവാൾ കടന്നാക്രമിച്ചു. ബിജെപിയും അമിത് ഷായും ചേർന്ന് ദില്ലി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പൂർവാഞ്ചലികളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ചതിനെയയും ആം ആദ്മി പാർട്ടി ചോദ്യം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here