ദില്ലി തെരഞ്ഞെടുപ്പ് തൊട്ടരികില്‍; പോസ്റ്റര്‍ യുദ്ധവുമായി ബിജെപിയും എഎപിയും!

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം പോരടിക്കുകയാണ് ബിജെപിയും എഎപിയും. നിലവില്‍ ഇരുപാര്‍ട്ടികളുടെയും പോസ്റ്റര്‍ യുദ്ധമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം ഉണ്ടെന്ന് കാട്ടി എഎപി ബിജെപിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണെന്നാണ് ബിജെപിയുടെ ആരോപണം.

ALSO READ: ദില്ലി ആം ആദ്മി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

നാല്‍പതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ പട്ടികയില്‍ കൃത്രിമമുണ്ടെന്നാണ് എഎപി പറയുന്നതെന്നും ഇത് കെജ്‌രിവാളിന്റെ മറ്റൊരു കളിയാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. അതേസമയം കെജ്‌രിവാളിന്റെ പേരില്‍ ഗോട്ട, ഗ്രേറ്റസ്റ്റ് ഒഫ് ആള്‍ ടൈം എന്നൊരു വീഡിയോ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് എഎപി.

ALSO READ: ‘അവൻ ജീവനൊടുക്കാൻ കാരണം ഭാര്യ’; ദില്ലിയിലെ കഫേ ഉടമയുടെ ആത്മഹത്യയിൽ വിവാദം പുകയുന്നു

ദില്ലിയിലെ വെസ്റ്റ് പട്ടേല്‍ നഗര്‍, ദില്‍ഷാദ് ഗാര്‍ഡന്‍, സുല്‍ത്താന്‍പുരി എന്നിവടങ്ങളിലെ ക്ഷേത്രങ്ങളും സുന്ദര്‍നാഗിരിയിലെ ഒരു ബുദ്ധക്ഷേത്രവും പൊളിക്കാന്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍രോട് നിര്‍ദേശം നല്‍കാന്‍ അധികാരം നല്‍കിയിരുന്നുവെന്നും ഇതാണ് ബിജെപിയുടെ ഇരട്ടത്താപ്പെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഹിന്ദുത്വത്തിനെ സംരക്ഷിക്കുമെന്ന് പറയുകയും അതേസമയം ക്ഷേത്രങ്ങള്‍ തകര്‍ക്കുകയുമാണ് ബിജെപി എന്ന് ദില്ലി മുഖ്യമന്ത്രി അതിശിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനേയും പഞ്ചാബ് സർക്കാരിനേയും വിമർശിച്ച് സുപ്രിംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News