പഞ്ചാബ് മദ്യനയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പഞ്ചാബ് ബിജെപി അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. മദ്യനയം മൂലം ആയിരം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് പരാതിയിൽ പറയുന്നു. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് മറ്റൊരു എഎപി മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം, ഇ ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ആവശ്യം നിരാകരിച്ചു. ഹൈക്കോടതി ബുധനാഴ്ച മാത്രമേ ഹർജി പരിഗണിക്കൂ. ഇ ഡി അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്താണ് കേജ്‌രിവാൾ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. മദ്യനയ അഴിമതി കേസിലെ അറസ്റ്റിനെയും ഇഡി കസ്റ്റഡിയില്‍ വിട്ടതിനെയും ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
Also Read: വിദ്യാർത്ഥി സമരം പൊളിക്കാൻ കോഴിക്കോട് എൻഐടിയിൽ പുതിയ സർക്കുലർ; ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here