ലക്ഷ്മിദേവിയെ അപമാനിച്ചു, ശരീരം കാണുന്ന വസ്ത്രം ധരിച്ചു; തപ്‌സിക്കെതിരെ പരാതിയുമായി ബിജെപി നേതാവിന്റെ മകന്‍

ബോളിവുഡ് താരം തപ്‌സി പന്നുവിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍. ശരീരം കാണിക്കുന്ന മോശമായ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി എകലവ്യ സിംഗ് തപ്സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

ലക്ഷ്മി ദേവി’യുടെ ചിത്രം ആലേഖനം ചെയ്ത ആഭരണം ധരിച്ച് മതവികാരം വ്രണപ്പെടുത്തിയതതിന് നടി തപ്സി പന്നുവിനെതിരെ പരാതി ലഭിച്ചുവെന്ന് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വ്യക്തമാക്കി. മാര്‍ച്ച് 12 ന് മുംബൈയില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ റാംപ് വാക്കിനിടെയാണ് നടി തപ്‌സി പന്നു ഈ വസ്ത്രം ധരിച്ചത്. ലാക്മെ ഫാഷന്‍ വീക്കില്‍ താന്‍ ധരിച്ച ആഭരണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും നടി തപ്‌സി പന്നു തന്നെ വീഡിയോ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വേഷം തന്നെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News