ജോർജ് കുര്യനെ മന്ത്രിയാക്കി ക്രൈസ്തവ സമൂഹത്തിൻ്റെ പിന്തുണ നേടാൻ ലക്ഷ്യമിട്ട് ബിജെപി

ജോർജ് കുര്യൻ്റെ മന്ത്രി സഭാ പ്രവേശത്തിന് വഴിയൊരുക്കിയത് സുരേഷ് ഗോപിയുടെ വിജയം. തൃശൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചതാണ് വിജയത്തിൽ നിർണ്ണായമായതെന്നാണ് ബിജെപി നിഗമനം. കുര്യനെ മന്ത്രിയാക്കി ക്രൈസ്തവ സമൂഹത്തിൻ്റെ പിന്തുണ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ALSO READ: സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല; സഹമന്ത്രി സ്ഥാനം മാത്രം

തൃശൂർ മണ്ഡലത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ നിന്നും സുരേഷ് ഗോപിക്ക് കാര്യമായ വോട്ട് ലഭിച്ചിരുന്നു. ഈ വോട്ടുകൾ വിജയത്തിൽ നിർണായകമായി. ഇതിൻ്റെ ഉപകാരസ്മരണയെന്ന നിലയിലാണ് ക്രൈസ്തവിഭാഗത്തിൽ നിന്നുമുള്ള ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിൽ എത്തുന്നത്. കുര്യനെ മന്ത്രിസഭയിൽ എത്തിച്ച് ക്രൈസ്തവ ജനവിഭാഗത്തിന് പിന്തുണ ആർജിക്കാനാണ് ബിജെപി നീക്കം. ജോർജ് കുര്യൻ മന്ത്രിസഭയിലെത്താൻ സഭാവിശ്വാസവും സഹായകരമായതെന്ന് സഹോദരൻ പറയുന്നു.

ALSO READ: അവയവക്കടത്ത് കേസ്; ഇരകളെ ഭീഷണിപ്പെടുത്തിയതായി മൊഴി

കേരളത്തിൽ പാർട്ടിക്ക് വേരോട്ടം ഉണ്ടാക്കാൻ ക്രൈസ്തവ സമൂഹത്തിൻറെ പിന്തുണ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നത്. സംസ്ഥാന നേതൃത്വവുമായി യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് കുര്യനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. ഈ നീക്കം വലിയ സ്ഥാനങ്ങൾ മോഹിച്ചിരുന്ന സംസ്ഥാന നേതാക്കൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News