‘ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്ന്’: മന്ത്രി എം ബി രാജേഷ്

mb-rajesh

ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്നെന്ന് മന്ത്രി എം ബി രാജേഷ്. കൊടകര കേസിലെ പ്രതി ഷാഫി പറമ്പിലിന് 4 കോടി രൂപ നല്‍കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇത് വരെ ഷാഫി പറമ്പില്‍ നിഷേധിച്ചിട്ടില്ല. ബിജെപിയുടെ സ്രോതസ്സില്‍ നിന്ന് കോണ്‍ഗ്രസിന് പണമെത്തുന്നുവെന്നാണ് വ്യക്തമാവുന്നത്. ഷാഫി പറമ്പിലിന് പണമെത്തുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറുമൊരു ഡീല്‍ അല്ല, അമ്പരപ്പിക്കുന്ന ഡീല്‍ ആണെന്നും മന്ത്രി പറഞ്ഞു.

ALSO READ:കൊടകര കുഴൽപ്പണ കേസ്: സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം ജനങ്ങള്‍ക്ക് വ്യക്തമാവുകയാണ്. സന്ദീപ് വാര്യര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. നിലപാട് പറഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ. കോണ്‍ഗ്രസിനകത്ത് അഗ്‌നിപര്‍വ്വതം പുകയുന്നുവെന്ന് ആദ്യം തന്നെ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News