ബിജെപിയും മോദിയും ആശങ്കയിലാണെന്നും അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മാധ്യമങ്ങൾക്ക് വളരെ സ്വാധീനം ഉള്ള കാലം ആണിത്. വളരെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. ബിജെപി അധികാരത്തിലെത്തിയത് മുതൽ ഭരണഘടനയെ ഇല്ലായ്മ ചെയുന്നു. ഭരണഘടനയും ജനാധിപത്യവും ഇല്ലാതാവുന്ന അവസ്ഥയിലാണ് രാജ്യം.
Also Read: സർക്കുലറിൽ ചില വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കും; പൂരപ്രേമികൾക്ക് ആശങ്ക വേണ്ട: എ കെ ശശീന്ദ്രൻ
ഹിന്ദു രാഷ്ട്രം ആകണമെന്ന ആശയത്തെ അംബേദ്കർ എതിർത്തു. ഇന്ത്യ ജനാധിപത്യ സെക്യുലർ രാജ്യമായി നിലനിൽക്കണമെന്നാണ് അംബേദ്കർ ആഗ്രഹിച്ചത്. എന്നാൽ ഇന്ന് മോദി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു. രാജ്യത്തെ ജനങ്ങൾ ബിജെപിക്ക് എതിരായി വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മതവികാരം ഇളക്കിവിടുന്നു; മോദിക്കെതിരെ പരാതി നല്‍കി യെച്ചൂരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here