ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള BJP യുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലായി 72 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. രണ്ട് രാജകുടും ബാംഗങ്ങളും ഒന്‍പത് കേന്ദ്രമന്ത്രിമാരും മൂന്ന് മുന്‍മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. മൈസൂര്‍ രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ മൈസൂരിൽ നിന്നും , രാജകുടുംബാംഗവും തിപ്രമോത സ്ഥാപകന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മയുടെ സഹോദരിയുമായ കൃതി സിങ് ദേബ്ബര്‍മ ത്രിപുര ഈസ്റ്റിൽ നിന്നും മത്സരിക്കും.
ALSO READ: പാലക്കാട് സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് സിപിഐഎം
ദാദര്‍ നാഗര്‍ ഹവേലി – ഒന്ന്, ദില്ലി – രണ്ട്, ഗുജറാത്ത് – ഏഴ്, ഹരിയാന – ആറ്, ഹിമാചല്‍പ്രദേശ് – രണ്ട്, കര്‍ണാടക – 20, മധ്യപ്രദേശ് – അഞ്ച്, മഹാരാഷ്ട്ര – 20, തെലങ്കാന – ആറ്, ത്രിപുര – ഒന്ന്, ഉത്തരാഖണ്ഡ് – രണ്ട് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. അതേസമയം രണ്ടാമത്തെ പട്ടികയിൽ കേരളത്തിലെ അവശേഷിക്കുന്ന മണ്ഡലങ്ങൾ ഇടം പിടിച്ചില്ല.
ALSO READ: ‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here