കർണാടകയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ദിവസങ്ങൾ നീട്ട തർക്കങ്ങൾക്കൊടുവിൽ കർണാടകയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ സിറ്റി എംഎൽഎമാർക്ക് പോലും സീറ്റ് നിശ്ചയിച്ച ബിജെപി 52 പുതുമുഖങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ടിക്കറ്റ് നൽകിയിട്ടുള്ളത്.

കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്ക്കെതിരെ സോമണ്ണ വരുണയിൽ ബിജെപി സ്ഥാനാർത്ഥിയാകും. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കാരിപ്പുരയിൽ നിന്നായിരിക്കും മത്സരിക്കുക.

മുഖ്യമന്ത്രി ബസവരാജ് ബോമ്മൈ ശിഗ്ഗാവിൽ നിന്നാകും മത്സരിക്കുക. അതേസമയം വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം തീരെ കുറവായതിനാൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക്കെതിരെ വിമർശനവും ശക്തമായി ഉയരുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News