രൂക്ഷമായ ജലക്ഷാമത്തെ ചൊല്ലി ദില്ലിയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ജലക്ഷാമത്തിന് കാരണം ദില്ലി സര്‍ക്കാരാണെന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്. ഛത്തര്‍പുരിലെ ജല ബോര്‍ഡ് ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അതേസമയം ദില്ലിയില്‍ ജലക്ഷാമം സൃഷ്ട്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു.
കനത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായതോടെ രാജ്യതലസ്ഥാനം വീര്‍പ്പുമുട്ടലിലും ദുരിതത്തിലുമാണ്. ദാഹമകറ്റാന്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎമ്മുകള്‍ വറ്റിവരണ്ടു. മണിക്കൂറോളം ടാങ്കര്‍ ലോറികളെ കാത്തിരിക്കുന്ന ദില്ലി നിവാസികള്‍ തെരുവില്‍ വെളളത്തിനായി തമ്മിലടിക്കുകയാണ്. ഇതിനിടയിലും പരസ്പരം പഴിചാരി രാഷ്ട്രീയ സംവാദങ്ങളിലും പ്രതിഷേധങ്ങളിലുമാണ് നേതാക്കള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എഎപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി.
#WATCH | Delhi Jal Board office was seen being vandalised by some BJP workers in Chhatarpur area
BJP leader Ramesh Bidhuri said, “The people can do anything when they are angry. I am grateful to the BJP workers who controlled the people. It is the government’s and people’s… pic.twitter.com/HE23D47P6E
— ANI (@ANI) June 16, 2024
മണ്‍കുടമേന്തിയായിരുന്നു കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. പിന്നാലെ ബിജെപിയും മണ്‍കുടവുമായി സമരമുഖത്തിറങ്ങി. ഛത്തര്‍പുരിലെ ജല ബോര്‍ഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. ജല്‍ ഓഫീസിന്റെ ജനാലകള്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. ഉഷ്ണ തരംഗം ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും ദില്ലി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി ബാന്‍സുരി സ്വരാജ് വിമര്‍ശിച്ചു.
അതേസമയം ഹരിയാന സര്‍ക്കാര്‍ ആവശ്യമായ വെളളം വിട്ടുനല്‍കുന്നില്ലെന്ന് ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. പെപ്പ് ലൈനുകളിലെ ബോള്‍ട്ടുകള്‍ മുറിച്ച് നീക്കി ജലക്ഷാമം സൃഷ്ട്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ കുടിവെള്ള ക്ഷാമം വരും ദിവസങ്ങളിലും രാജ്യ തലസ്ഥാനത്ത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here