ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ കേരളം ഇതിന് തയ്യാറല്ല എന്ന് പ്രഖ്യാപിച്ചു. അതാണ് കേന്ദ്രം ഒഴിവാക്കിയ പാഠഭാഗം ഉള്‍പ്പെടുത്തി കേരളം പുസ്തകം പ്രസിദ്ധീകരിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ കേന്ദ്ര കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്  പാഴ് വസ്തു ശേഖരണം, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കക്കട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Also Read:  കേന്ദ്രം നല്‍കാനുള്ള തുക തനിക്കറിയേണ്ട, കേന്ദ്ര സർക്കാരിനെ വെളള പൂശി ക്യഷ്ണപ്രസാദ്

‘ചന്ദ്രയാന്‍ -3 റോവര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടു. ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതി സ്വീകരിക്കുന്നത്’- എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News