ഉത്തർപ്രദേശിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ 6 പേർ ചേർന്ന് അടിച്ചുകൊന്നു

യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ ആറ് പേർ ചേർന്ന് അടിച്ചുകൊന്നു.സംഗ്രാംപൂരിലെ സാഹ്ജിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.ദിനേശ് സിംഗ് (40) എന്നയാളെ ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു. രണ്ടുബൈക്കിലാണ് അക്രമിസംഘം എത്തിയത്. ദിനേശിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഈ സമയത്ത് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read: പ്രളയജലത്തിനൊപ്പം മുതലകളും; ഹരിദ്വാറിൽ ജനവാസമേഖലകളിൽ മുതലഭീഷണി

ഗുരുതരമായി പരുക്കേറ്റ ദിനേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Also Read: എൻസിപിയിലെ ചേരിപ്പോര്; അജിത് പവാർ ക്യാമ്പിനെ പിന്തുണച്ചതിന് 21 പേരെ ശരത്ത് പവാർ വിഭാഗം നീക്കം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News