ലോക്സഭാ തെരഞ്ഞെടുപ്പ്; ടിഡിപിയെ ഒപ്പം നിർത്താൻ ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ ടിഡിപിയെ ഒപ്പം നിര്‍ത്താന്‍ ബിജെപി. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ആറ് വര്‍ഷം മുന്നേയാണ് ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോയെടാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ ദിവസം ടിഡിപി അധ്യക്ഷനും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അമിത് ഷാ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടികാഴ്ച നടത്തിയിരുന്നു.

Also Read: പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

ബിജെപിയ്ക്ക് 4 ലോക്‌സഭ സീറ്റും 6 നിയമസഭ സീറ്റും നല്‍കാമെന്നാണ് ടിഡിപി നിലപാട്. 18 സീറ്റുകള്‍ ടിഡിപി മത്സരിക്കുമ്പോള്‍ 3 സീറ്റ് പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് നല്‍കാനും ടിഡിപി തയ്യാറാണ്. എന്നാല്‍ 6 ലോക്‌സഭ സീറ്റും 10 നിയമസഭ സീറ്റുമാണ് ബിജെപി ആവശ്യം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ സഖ്യ രൂപീകരണത്തില്‍ കൂടുതല്‍ കാലതാമസം.

Also Read: പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News