മഹാരാഷ്ട്രയിൽ കണക്കുകൂട്ടലുകൾ പിഴച്ച് ബിജെപി; കണക്കുകൂട്ടലുകൾ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം

മഹാരാഷ്ട്രയിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളിൽ വിജയം കണ്ടപ്പോൾ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളിൽ ഒതുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും എൻഡിഎ സഖ്യത്തെ ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ് പാളിയത്.

Also Read; ‘ഒരു യൂട്യൂബർ ഒരു രാജ്യം ഭരിക്കുന്ന വർഗീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിധി തന്നെ മാറ്റി എഴുതുന്നു’, നന്ദിയുണ്ട് ധ്രുവ്, മോദിയുടെ മുഖംമൂടി വലിച്ചു കീറിയതിന്

ശിവസേനയെ പിളര്‍ത്തി എന്‍ഡിഎയ്ക്ക് ഒപ്പം പോയ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെയും എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ എത്തിയ അജിത് പവാര്‍ പക്ഷത്തെയും ജനം തള്ളിക്കളഞ്ഞു. ഇതോടെ മഹാരാഷ്ട്രയില്‍ യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്നു തെളിയിച്ചിരിക്കുകയാണ് ഉദ്ധവും ശരദ് പവാറും. തൊഴിലില്ലായ്മയുൾപ്പെടെ “ഇന്ത്യ’ മുന്നണി ഉയർത്തിയ വിഷയങ്ങൾ ജനങ്ങളെ സ്വാധീനിച്ചെന്ന് വേണം കരുതാൻ. യഥാർത്ഥ പാർട്ടി നയിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് താക്കറെയും ശരദ് പവാറും തെളിയിച്ചതോടെ അങ്കലാപ്പിലായിരിക്കുന്നത് വിമത പക്ഷം നേതാക്കളാണ്.

Also Read; ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം മോദിയുടെ ഏകാധിപത്യമനോഭാവമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

ശിവസേനയെ നെടുകെ പിളർത്തി മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ എൻസിപിയെ പിളർത്തി അജിത് പവാറിനെയും കോൺഗ്രസ് നേതാക്കളെയും കൂടെ നിർത്തിയായിരുന്നു ആദ്യ നീക്കം. പിന്നീട് അഴിമതി അന്വേഷണങ്ങൾ നേരിടുന്ന നേതാക്കളെയും സഖ്യത്തിൽ ചേർത്ത് വിശുദ്ധരാക്കി. ഇതെല്ലം സാധാരണ ജനങ്ങൾക്കിടയിലും പ്രാദേശിക നേതാക്കൾക്കിടയിലും അതൃപ്തി ഉണ്ടാക്കിയിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡി സഖ്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിമത നീക്കം നടത്തി ഒന്നുമാകാൻ കഴിയാതെ പോയ ഇടഞ്ഞു നിൽക്കുന്ന ശിവസേന എൻസിപി എംഎൽഎമാരുടെ മടങ്ങി പോക്കിനും ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News