‘ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് കൃത്യമായി പ്രവൃത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താം’: എം വി ഗോവിന്ദൻ മാസ്റ്റർ

ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് കൃത്യമായി പ്രവൃത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താമെന്നും രാജ്യത്ത് അടിമുടി ഫാസിസ്റ്റ് ഭരണം വേണോ ജനാധിപത്യം വേണോയെന്ന ചോദ്യത്തിന്റെ ഉത്തരം നൽകുന്നതാണ് വരുന്ന ലോകസഭ തെരഞ്ഞെടുപ്പെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട് ബേപ്പൂരിൽ എൽഡിഎഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവണർക്കെതിരെയുള്ള സമരം മുതൽ ഇലക്ട്‌റൽ ബോണ്ടിൽ വരെ രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പോരാടുന്നത് ഇടതുപക്ഷമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സിഎഎ ഭേദഗതി നിയമം, ഇലക്ട്‌റൽ ബോണ്ട്‌, കേന്ദ്ര അവഗണന, തുടങ്ങി ജനാധിപത്യം നേരിടുന്ന ഭീഷണികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുന്നിൽ നിന്നത് ഇടതുപക്ഷമാണെന്നും ബിജെപി ഉത്കണ്ടപ്പെട്ടിരിക്കുന്ന കാലമാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ട് ചോർന്നു പോകാതിരിക്കാൻ ശ്രമിക്കണമെന്നും ബേപ്പൂർ നിയോജക മണ്ഡലത്തിലെ കോട്ടയംകടവിൽ നടന്ന തിരെഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read:വടക്കൻ കേരളത്തിലെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇലക്ട്‌റൽ ബോണ്ട്‌ നാടൻ ഭാഷയിൽ പറഞ്ഞാൽ ഇലക്ഷൻ ഫണ്ട്‌ എന്നാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി ജനങ്ങളുടെ ചെലവിൽ പ്രവർത്തിക്കണം. കുത്തക മുതലാളിക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി മുതലാളിമാരുടെ ചെലവിൽ പ്രവർത്തിക്കും. അതുകൊണ്ടാണ് ഇടതുപക്ഷം ഇലക്ട്‌റൽ ബോണ്ട്‌ എതിർത്തത്.സംഘടിതരും അസംഘടിതരുമായ ആളുകൾക്ക് ഗുണമേന്മയുള്ള ജീവിതം നൽകി എന്നതാണ് കേരള മോഡൽ. 400 വർഷം കൊണ്ട് ലോകം നേടിയ വികസിത രൂപത്തിലേക്ക് 20 വർഷത്തിനുള്ളിൽ കേരളത്തെ മാറ്റുക എന്നതാണ് കേരള സർക്കാരിന്റെ ലക്ഷ്യം.

മൃദുഹിന്ദുത്വ നയമാണ് കോൺഗ്രസിന്. സാമ്പത്തിക കാര്യങ്ങളിലടക്കം ഇരുവർകും ഒരേ നയമാണുള്ളത്. കേരളത്തിന് പുറത്ത് കോൺഗ്രസിന് സിഎഎ വിഷയത്തിൽ നിലപാടില്ല. കർണാടകയിലും തെലങ്കാന, ഹിമാചലിലും എന്ത് കൊണ്ട് കോൺഗ്രസ് സിഎഎക്ക് എതിരെ പറയാത്തതെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. കോഴിക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുന്നത്ത് പാലം, കോട്ടക്കടവ്, മേത്തോട്ട് താഴം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികൾ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News