ഒഡിഷയിലെ ഖുര്‍ദാ ജില്ലിയില്‍ ഇവിഎം നശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ചിലിക എംഎല്‍എയും ഇത്തവണ ഖുര്‍ദയിലെ സ്ഥാനാര്‍ത്ഥിയുമായ പ്രശാന്ത് ജഗ്‌ദേവിന് വരിയില്‍ വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ വോട്ടു ചെയ്യാന്‍ എത്തിയത്. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഇയാള്‍ ടേബിളിലിരുന്ന ഇവിഎം തള്ളി തറയിലിട്ടു. ഇതോടെ ഇവിഎം തറിയില്‍ വീണ് പലകഷ്ണങ്ങളുമായി.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അവിനാശ് കുമാര്‍ പറഞ്ഞു. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇപ്പോള്‍ ഇയാള്‍ ഖുര്‍ദ ജയിലിലാണ്.
ALSO READ: ‘ചരിത്ര വനിതകളേ അഭിനന്ദനം’, കപ്പടിച്ച ബാഴ്‌സലോണയിലെ പെൺപുലികളെ തേടി മെസിയുടെ സന്ദേശമെത്തി
പോളിംഗ് ബൂത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് കൂടാതെ ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ജില്ലാ ഇലക്ഷന്‍ ഓഫീസറോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here