പശ്ചിമബംഗാളില്‍ പ്രചാരണത്തിനിടെ സ്ത്രീയെ ചുംബിച്ച് ബിജെപി സ്ഥാനാര്‍ത്ഥി; വിമര്‍ശനം ശക്തമാകുന്നു

പശ്ചിമബംഗാളില്‍ മാള്‍ഡാ ഉത്തര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഖാജന്‍ മുര്‍മു സത്രീയെ ചുംബിച്ചത് വിവാദമാകുന്നു. ഇയാള്‍ സ്ത്രീയുടെ കവിളില്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍  വൈറലായത്.

തിങ്കളാഴ്ച ചഞ്ചലിലെ ശ്രീഹിപ്പൂര്‍ ഗ്രാമത്തില്‍ നടത്തിയ പ്രചാരണത്തിനിടെയാണ് സംഭവം നടന്നത്. ക്യാമ്പയ്‌നിന്റെ ലൈവ് സ്ട്രീമിംഗില്‍ ഇത് കാണിക്കുകയും ചെയ്തു. ഇത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ എഫ് പേജിലൂടെയും പങ്കുവച്ചിരുന്നു. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു.

ALSO READ:  ഡിവൈഡറിലിടിച്ച് എസ്‌യുവി മലക്കംമറിഞ്ഞു, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ

ഇതോടെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

”നിങ്ങള്‍ ഇപ്പോള്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ വ്യക്തമാക്കാം. അതെ, ഇത് ബിജെപി എംപിയും മാള്‍ഡാ ഉത്തര്‍ സ്ഥാനാര്‍ത്ഥിയുമായ ഖാജന്‍ മുര്‍മു ഒരു സ്ത്രീയെ അയാളുടെ ഇഷ്ടത്തിന് ചുംബിച്ചതാണ്. റെസ്ലര്‍മാരെ ഉപദ്രവിക്കുന്ന എംപിമാര്‍ മുതല്‍ ബംഗാളി സ്ത്രീകള്‍ക്കെതിരെ അസഭ്യ ഗാനങ്ങള്‍ ഉണ്ടാക്കുന്ന നേതാക്കള്‍ വരെയുള്ള ബിജെപിയില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാര്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഇത്തരത്തിലാണ് മോദി കുടുംബം സ്ത്രീകളുടെ അഭിമാനത്തിനായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തിലാണെങ്കില്‍ അവര്‍ അധികാരത്തിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കു”- എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചത്.

ALSO READ: കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി; ഹര്‍ജിക്കാരന് 50000 പിഴയിട്ട് ദില്ലി ഹൈക്കോടതി

സംഭവം നിഷേധിക്കാതെ ബിജെപി സ്ഥാനാര്‍ത്ഥി ഇതിനെ ന്യായീകരിച്ചത് ചിത്രത്തിലുള്ളത് മകളെ പോലെ കാണുന്ന പെണ്‍കുട്ടിയാണെന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും ബിജെപി പ്രവര്‍ത്തകന്റെ നഴ്‌സിംഗിന് പഠിക്കുന്ന മകളാണതെന്നുമാണ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം. ചുംബിക്കുമ്പോള്‍ കുട്ടിയുടെ അച്ഛനമ്മമാരും ഒപ്പമുണ്ടൈന്നും മുര്‍മു വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News