പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബിഡിഒ മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്കൊപ്പം പ്രകടനവുമായി എത്തിയായിരുന്നു പത്രിക സമർപ്പണം.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രകടനവുമായി എത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫീസിലാണ് നാമനിർദ്ദേശപത്രിക നൽകിയത്. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെ. സി ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പം എത്തിയാണ് നാമനിർദ്ദേശപത്രിക നൽകിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും പള്ളിക്കത്തോട് എത്തിയിരുന്നു.

Also Read: നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവം; നഴ്‌സിന് സസ്‌പെന്‍ഷന്‍

പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനവുമായ എത്തിയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ പത്രിക സമർപ്പണം. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എ പി അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്റണി, ഉൾപ്പെടെയുള്ളവർ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു. ആം ആദ്മി പാർട്ടിയും പ്രതിനിധിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Also Read: കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News