ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക; രാമായണത്തിലെ രാമനും ബോളിവുഡ് താരവും സ്ഥാനാർത്ഥികൾ

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ബോളിവുഡ് താരം കങ്കണ റണാവത്തും മീററ്റില്‍ നിന്നും നിന്നും ടിവി സൂപ്പര്‍ഹിറ്റ് താരം അരുണ്‍ ഗോവിലും ജനവിധി തേടും. ജനപ്രിയ ടിവി സീരിയല്‍ രാമായണത്തില്‍ രാമനായി അഭിനയിച്ച താരമാണ് അരുണ്‍ ഗോവില്‍.

ALSO READ: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം

2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാമത്തെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. 111 സ്ഥാനാര്‍ത്ഥികളുടെതാണ് പട്ടിക. ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ ഒഴിവാക്കി. സുല്‍ത്താന്‍പൂരില്‍ മനേക ഗാന്ധി മത്സരിക്കും. സീറ്റ് കിട്ടാത്തത് പ്രമുഖരിൽ മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയും കേന്ദ്രമന്ത്രി അശ്വിനി ചൗബെയും ഉണ്ട്.

ALSO READ: പൗരത്വ നിയമ ഭേദഗതി; ഭരണഘടനാ സംരക്ഷണ റാലി നാളെ മലപ്പുറത്ത്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ മേധാവിയും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ പേര് ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും ഇല്ല. എന്നാൽ ബ്രിജ് ഭൂഷണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News