തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ എതിർസ്ഥാനാർഥിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ കണ്ണാടക മന്ത്രി വി. സോമണ്ണക്കെതിരെ കേസെടുത്തു. ചാമരാജ് നഗറിലെ ജെഡിഎസ് സ്ഥാനാർഥിയായ മല്ലികാർജ്ജുന സ്വാമിക്കാണ് ബിജെപി സ്ഥാനാർഥിയായ സോമണ്ണ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ചാമരാജ്‌നഗർ ടൗൺ പൊലീസാണ് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാനിയമം 171ഇ, 171എഫ് വകുപ്പുകൾ ചുമത്തിയാണ് ചാമരാജ് നഗർ പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമാണ് നടപടി. സോമണ്ണയും സ്വാമിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായിരുന്നു. പണവും സർക്കാർ വാഹനവും വാഗ്ദാനം ചെയ്താണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ മല്ലികാർജ്ജുന സ്വാമിയോട് വി.സോമണ്ണ ആവശ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here