പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തി, ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു

കര്‍ണാടകയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ പിടികൂടി ഓടിച്ചു വിട്ടു. ബെല്‍ത്തങ്ങാടി മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ്  പൂഞ്ജയാണ് വോട്ടിന് പണം നല്‍കാനെത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് ബെല്‍ത്തങ്ങാടിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം എല്‍ എ യുമായ ഹരീഷ് പൂഞ്ജയും സംഘവും അശോക്നഗര്‍ ദളിത് കോളനിയില്‍ പണവുമായെത്തിയത്. 5 ലക്ഷം രൂപയുമായാണ് എം എല്‍ എ യും സംഘവും കോളനിയിലെത്തിയത്.
ജയിച്ചാല്‍ എല്ലാവര്‍ക്കും സ്ഥലത്തിന് രേഖയും വീടും നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ഇതിന് ശേഷം പണം നല്‍കാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ രോഷാകുലരായത്. തനിക്ക് വോട്ടില്ലെന്നും തല്ല് വേണ്ടെങ്കില്‍ ഓടിക്കൊള്ളുവെന്നും പറഞ്ഞാണ് നാട്ടുകാര്‍ എംഎല്‍എ തുരത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ ഹരീഷ് പൂഞ്ജ ജയിച്ചതിന് ശേഷം കോളനിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എംഎല്‍എയെ നാട്ടുകാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നാട്ടുകാര്‍ പരാതിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News