ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രഖ്യാപിക്കും. പല സംസ്ഥാനങ്ങളിലും ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ബീഹാറിലും മഹാരാഷ്ട്രയിലും എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകളിലും ഇതുവരെ തീരുമാനമായിട്ടില്ല. ഘടക കക്ഷികളുമായുള്ള ആശയ വിനിമയം ബിജെപി തുടരുന്നുണ്ട്.

Also Read: സെൻസറിങ്ങിലും മാറ്റം; സിനിമകൾക്ക് മൂന്നു വിഭാഗമായി സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാർ

ഉഭയകക്ഷി ചർച്ചകളടക്കം നടത്തി സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാനാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഉത്തർ പ്രദേശിൽ രാഷ്ട്രീയ ലോക് ദളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയും ലോക്സഭാ സീറ്റ് ആവശ്യപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഘടകകക്ഷി നേതാക്കളുമായി സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമതി യോഗത്തിന് ശേഷമുണ്ടാകുന്ന ആദ്യ പട്ടിക പ്രഖ്യാപനത്തിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.

Also Read: ലോകായുക്ത ബിൽ; ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News