തെരഞ്ഞെടുപ്പ് നടന്ന ദിവസങ്ങള്‍ കഴിയുമ്പോഴും മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ബിജെപി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ഭോപ്പാലില്‍ ബിജെപി ഇന്ന് വൈകിട്ട് വീണ്ടും യോഗം ചേരുകയാണ്. പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, ഒബിസി മോര്‍ച്ച തലവന്‍ കെ. ലക്ഷ്മണ്‍, സെക്രട്ടറി ആശാ ലക്‌റ എന്നിവര്‍ ഭോപ്പാലില്‍ എത്തി.
ALSO READ: എന്തിനാണ് പ്രതിഷേധം എന്ന് അവർക്ക് പോലും അറിയില്ല, ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി
അതേസമയം നാലു തവണ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും പ്രചാരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ മുന്‍നിര്‍ത്തയാണ് 230 അംഗ നിയമസഭയിലെ 163 സീറ്റുകള്‍ ബിജെപി നേടിയതും. എന്നാല്‍ അദ്ദേഹത്തെ അരികിലേക്ക് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മൂന്നു കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും മുന്‍ നിര്‍ത്തിയാണ് ഭരണവിരുദ്ധ വികാരം എന്ന വിമര്‍ശനത്തെ ബിജെപി നേരിട്ടത്.
ഈ തന്ത്രം വിജയിച്ചതോടെ അതിന്റെ ഗുണം ലഭിക്കാന്‍ സാധ്യതയുടെ നേതാക്കള്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള പ്രഹ്ലാദ് സിംഗ് പട്ടേല്‍, നരേന്ദ്രസിംഗ് തോമര്‍, കൈലാഷ് വിജയ് വര്‍ഗീയ എന്നിവരാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും ജോതിരാദിത്യ സിന്ധ്യയ്ക്കും സാധ്യതയുണ്ട്. ഗ്വാളിയാര്‍ – ചമ്പല്‍ മേഖലകളിലെ വിജയത്തില്‍ സിന്ധ്യയുടെ പങ്ക് വലുതാണ്. 2003 മുതല്‍ ബിജെപിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നാണ്. ഉമാഭാരതി, ബാബുലാല്‍ ഗോര്‍, ശിവരാജ് എന്നിവരാണവര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ അമ്പത് ശതമാനവും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here