ഗുണ്ടാനേതാവിന്റെ പാര്‍ട്ടി പ്രവേശനം; തലയൂരി ബിജെപി

കോട്ടയത്ത് ഗുണ്ടാ നേതാവിന് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ നടപടി സ്വീകരിച്ച് ജില്ലാ ബിജെപി ഘടകം. ഗുണ്ടാ നേതാവ് ജെയ്‌സ് മോന്റെ അംഗത്വം റദ്ദാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അലോട്ടി എന്ന ജെയ്‌സ്‌മോന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമ്പോള്‍ അയാള്‍ ഗുണ്ടാ നേതാവാണെന്ന് അറിയില്ലായിരുന്നു.എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

ALSO READ: ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു: ജോണ്‍ ബ്രിട്ടാസ് എംപി

കഴിഞ്ഞ ദിവസമാണ് ഗുണ്ടാ നേതാവായ ജെയ്‌സ്‌മോന് ബിജെപി അംഗത്വം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.കാപ്പ കേസ്, വധശ്രമം, അടിപിടി, ലഹരി കേസുകളില്‍ പ്രതിയാണ് അലോട്ടി. ഗുണ്ടാ നേതാവിന് അംഗത്വം നല്‍കിയത് ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു ഷാള്‍ അണിയിച്ചു മെംബര്‍ഷിപ്പ് നല്‍കി. ഗുണ്ടാ സംഘത്തിലെ വിഷ്ണു ദത്ത്, സൂര്യ ദത്ത് തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News