ബിജെപി കര്‍ണാടക നേതാവും മുന്‍മന്ത്രിയുമായ അരവിന്ദ് ലിംബാവലി സ്വന്തം പാര്‍ട്ടിക്കെതിരെ രംഗത്തെത്തി. പ്രതിപക്ഷം എന്ന നിലയില്‍ പാര്‍ട്ടി വലിയ പരാജയമാണെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി വൈ വിജേന്ദ്രയും പ്രതിപക്ഷ നേതാവായ ആര്‍ അശോകയും തമ്മില്‍ ഒരുതരത്തിലുള്ള യോജിപ്പും ധാരണയും ഇല്ലെന്നുള്ളത് കഷ്ടമാണെന്ന് അരവിന്ദ് എക്‌സില്‍ കുറിച്ചു.
ആര്‍എസ്എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് അരവിന്ദ്. സംസ്ഥാനത്ത് ഉയര്‍ന്നു വന്ന നിരവധി അഴിമതി കേസുകളില്‍ പ്രതിപക്ഷമായ ബിജെപിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് ബിജെപി മുന്നോട്ടു പോകുന്നതെന്ന ധാരണയാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here